Thursday, October 9, 2014

ലോക കാഴ്ച ദിനം

ഇന്ന് ലോക കാഴ്ച ദിനം 

ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 9 നാണ് ലോക കാഴ്ച ദിനം. അന്തര്‍ദ്ദേശീയ അന്ധത നിവാരണ സമിതിയുടെ ആഭിമുഖ്യത്തില്‍ അന്ധതക്കും കാഴച വൈകല്യങ്ങള്‍ക്കും നേരെ ആഗോള ശ്രദ്ധ ക്ഷണിക്കുകയാണ് ലോക കാഴ്ച ദിനം.

വിഷന്‍ 2020
ഈ പദ്ധതി നടപ്പാക്കുന്നത് അന്തര്‍ദേശീയ അന്ധത നിവാരണ സമിതിയും ലോക ആരോഗ്യ സംഘടനയും സംയുക്തമായാണ്. നിരവധി സര്‍ക്കാര്‍ ഇതര സംഘടനകളും ഇതില്‍ പങ്കുചേരുന്നുണ്ട്. ചികിത്സയിലൂടെ മാറ്റാനാവുന്ന കാഴ്ചാ വൈകല്യങ്ങള്‍ പരമാവധി ഒഴിവാക്കുകയാണ് വിഷന്‍ 2020 ന്‍റെ ലക്ഷ്യം.

ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം ലോകത്ത് 285 കോടി ജനങ്ങള്‍ കാഴ്ച സംബന്ധമായ പ്രശ്നങ്ങളാല്‍ ജീവിക്കുന്നു.ഇതില്‍246 കോടി പേര്‍ കാഴ്ച കുറവുള്ളവരും 39 കോടി പേര്‍ പൂര്‍ണ അന്ധരുമാണ്.ഈ നില തുടര്‍ന്നാല്‍ 2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ 30 കോടി ജനങ്ങള്‍ അന്ധരായി മാറും.
ഇന്ത്യയില്‍ വര്‍ഷം 2200 നേത്രം മാത്രമേ ദാനമായി ലഭിക്കുന്നുള്ളു.ഇന്ത്യയില്‍ ദിവസം ശരാശരി 62389 പേര്‍ മരണമടയുന്നുണ്ട്.ഇവരുടെ നേത്രം ദാനമായി ലഭിച്ചാല്‍ 15 ദിവസത്തിനകം നമ്മുടെ രാജ്യത്തുനിന്ന് അന്ധത തുടച്ചു നീക്കാനാകും.
മരണശേഷം നമ്മുടെ കണ്ണുകള്‍ ദാനമായി നല്‍കാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. 


അല്‍പം ശ്രദ്ധിക്കാം.......
കാഴ്ച സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാം ?
ആരോഗ്യകരമായ ഭക്ഷണരീതി
ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും എന്നപോലെ ശരിയായ ആഹാര രീതി കണ്ണുകള്‍ക്കും അത്യാവശ്യമാണ്‌. ആരോഗ്യകരമായ ഭക്ഷണരീതി നല്ല കാഴചയുടെ അടിത്തറയാണ്‌. അയേണ്‍, കാത്സ്യം, ഫോളിക്‌ആസിഡ്‌എന്നിവക്ക്‌പുറമേ വൈറ്റമിന്‍എ യും സുലഭമായി കിട്ടുന്ന ഇലക്കറികള്‍(ചീര, മുരിങ്ങ) പച്ചക്കറികള്‍(കാരറ്റ്‌, ബീറ്റ്‌റൂട്ട്‌, പപ്പായ) എന്നിവയും ധാരാളം കഴിക്കേണ്ടതാണ്‌. കൂടാതെ പാല്‍, ചെറിയ മത്സ്യങ്ങള്‍എന്നിവയും ഭക്ഷണത്തില്‍ഉള്‍പ്പെടുത്തിയാല്‍വളരെ നല്ലതായിരിക്കും. വൈറ്റമിന്‍എ ധാരാളം അടങ്ങിയിരിക്കുന്ന മീനെണ്ണ ഗുളിക പ്രതിദിനം കഴിക്കുന്നത്‌നല്ല കാഴ്‌ചശക്തിക്ക്‌അത്യുത്തമമാണ്‌. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്‌ഇത്തരം പോഷകാഹാരം കൊടുക്കുന്നകാര്യത്തില്‍രക്ഷിതാക്കള്‍പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്‌.മുരിങ്ങയില സൂപ്പ്, ചീര സൂപ്പ് തുടങ്ങിയവ നിത്യേനയെന്നോണം ശീലിക്കാവുന്ന, കണ്ണിന് ഹിതകരങ്ങളായ ആഹാരങ്ങളാണ്.
ചെന്നെല്ലരി, ഗോതമ്പ്, യവം, ഞവരയരി, കട്ടി കുറഞ്ഞ മാംസങ്ങള്‍(പറവകള്‍, ആട്, തുടങ്ങിയവ) അടപതിയന്‍, കിഴങ്ങ്, ഇരുവേലി, കടുക്ക, മുള്ളങ്കി, നെല്ലിക്ക, മുന്തിരങ്ങ, ചെറുപയര്‍, പടവലങ്ങ, കോവയ്ക്ക, ശതാവരി കിഴങ്ങ്, ശര്‍ക്കര, നെയ്യ്, തേന്‍, മഴവെള്ളം, പാല്‍, മാതള നാരങ്ങ, ഇന്തുപ്പ് എന്നിവ കണ്ണുകള്‍ക്ക് പൊതുവേ ഗുണകരമായ ആഹാരവസ്തുക്കളാണ്. രാത്രിയില്‍പതിവായി ഒരു സ്പൂണ്‍(ത്രിഫലപ്പൊടി, നെയ്യും, തേനും ചേര്‍ത്ത് കുട്ടികളും, രോഗമില്ലാത്തവരും ശീലിക്കേണ്ടത് കണ്ണുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രേഷ്ഠമാണ്.)
കമ്പ്യൂട്ടര്‍ഉപയോഗിക്കുമ്പോള്‍
ഇന്നത്തെ ലോകത്തില്‍കമ്പ്യൂട്ടര്‍ഇല്ലാതെയുള്ള ജീവിതം സങ്കല്‍പ്പത്തില്‍നിന്നും അപ്പുറമാണ്‌. വായിക്കുമ്പോഴും ടി.വി കാണുമ്പേഴും മുറിയില്‍ നല്ല വെളിച്ചം അത്യാവശ്യമാണ്‌. കുട്ടികള്‍ ടിവി കാണുന്നത്‌5-6 അടി ദൂരം വിട്ടു വേണമെന്ന്‌ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. കമ്പ്യൂട്ടര്‍ഉപയോഗിക്കുമ്പോള്‍VDT (Video display termenant) മോണിറ്ററിനേക്കാള്‍ എല്‍ സി ഡി മോണിട്ടര്‍ ആണ് (Liquified crystal display) കണ്ണിന്‌ ഉചിതം. മോണിറ്റര്‍ പത്ത് ഡിഗ്രി മുകളിലേക്ക്‌ ചെരിച്ചു വെച്ചാല്‍ കമ്പ്യൂട്ടറില്‍ നിന്ന് വെളിച്ചമടിക്കുന്നത്‌( (glare) തടയാം. കമ്പ്യൂട്ടറിന്റെ വെളിച്ചവും ഇരിക്കുന്ന മുറിയുടെ വെളിച്ചവും തുല്യമായിരിക്കണം. 8-10 മണിക്കൂര്‍വരെ പ്രതിദിനം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഓരോ മണിക്കൂറിലും രണ്ട്‌ മിനുട്ട്‌ ഇടവേളയെടുത്ത്‌ കണ്ണ്‌ കൈവെള്ളയുടെ കുഴിയില്‍ വെച്ച് വിശ്രമിക്കേണ്ടതാണ്‌. കണ്ണിമ വെട്ടാതെ ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ വരണ്ടുണങ്ങി (dry eye) എന്ന അസുഖമായി തീരാറുണ്ട്‌. കമ്പ്യൂട്ടറില്‍key അമര്‍ത്തുമ്പോള്‍ കണ്ണുകളും ചിമ്മാന്‍ ശ്രമിക്കുക. കണ്ണിമ വെട്ടുന്നത്‌ഒരു ശീലമായാല്‍ കണ്ണിന്റെ വരള്‍ച്ച ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. കണ്ണട ഉപയോഗിക്കുന്നവരാണെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും കണ്ണട ധരിക്കേണ്ടതാണ്‌. കമ്പ്യൂട്ടര്‍സ്‌ക്രീനില്‍ anti glare coating ഉപയോഗിക്കുന്നത്‌കണ്ണിന്‌ഗുണം ചെയ്യും.
ക്ഷതങ്ങളില്‍നിന്നുള്ള നേത്രസംരക്ഷണം.
കണ്ണിന്റെ കാര്യത്തില്‍അല്‍പം ശ്രദ്ധ പുലര്‍ത്തിയാല്‍വലിയ അപകടങ്ങള്‍ഒഴിവാക്കാന്‍സാധിക്കും. കുട്ടികള്‍ കളിക്കുമ്പോള്‍ കൂര്‍ത്ത ഭാഗങ്ങളുള്ള കളിപ്പാട്ടങ്ങള്‍ ഒഴിവാക്കണം. വീട്ടിലെ പൊടിപടലം, മാറാല, ഫാന്‍ എന്നിവ വൃത്തിയാക്കുമ്പോഴും സംരക്ഷണത്തിനായി കണ്ണടകള്‍ വെക്കേണ്ടതാണ്. തറയും ബാത്‌റൂമും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സോപ്പ്‌ ലായനികള്‍ കണ്ണിനു അപകടകാരികളാണ്. ഇവ പ്രത്യേകം ശ്രദ്ധയോടെയേ ഉപയോഗിക്കാവൂ. ഓലക്കണ്ണിയും നഖവും തട്ടി കൃഷ്‌ണമണിയില്‍ വൃണങ്ങള്‍ ഉണ്ടാവുക സാധാരണം. ജോലിസ്ഥലങ്ങളില്‍ welding ഉം grinding ഉം ചെയ്യുന്നതിനിടയില്‍ തീപ്പൊരി പാറി കൃഷ്ണമണിയില്‍ പൊള്ളലേല്‍ക്കാന്‍ സാധ്യത ഉള്ളതിനാല്‍ കണ്ണട നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്‌. കണ്ണില്‍ ഏതുവിധത്തിലുള്ള കരട്‌ പോയാലും സ്വയം ചികിത്സിക്കാന്‍ ഒരുങ്ങാതെ ഒരു നേത്രരോഗ വിദഗ്‌ധന്റെ സഹായം തേടേണ്ടതാണ്‌.
നേത്രപരിശോധന
രോഗം വരുമ്പോള്‍ മാത്രം പരിശോധന നടത്തിയാല്‍ പോര. ഭാവിയില്‍ ഉണ്ടായേക്കാവുന്ന  നേത്രരോഗ പ്രശ്‌നങ്ങളില്‍ നിന്നു രക്ഷ നേടാന്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നേത്രപരിശോധന നടത്തേണ്ടതാണ്‌. 40 വയസ്സ്‌ കഴിഞ്ഞാല്‍ ഹ്രസ്വദൃഷ്ടി മങ്ങുന്ന അവസ്ഥ വരാം. (വെള്ളെഴുത്ത്‌) കൂടാതെ ദൃഷ്ടിയില്‍ തകരാറ്, തിമിരം, ഗ്ലോക്കോമ തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളത് കൊണ്ട്‌ കണ്ണ്‌ പരിശോധന വര്‍ഷാവര്‍ഷം നിര്‍ബന്ധമായും നടത്തേണ്ടതാണ്‌. കണ്ണിന്റെ പ്രഷറും ആഴവും വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധിച്ചാന്‍`ഗ്ലോക്കോമ’ എന്ന രോഗം നേരത്തെ തിരിച്ചറിഞ്ഞ്‌ ചികിത്സിക്കാനും കാഴ്‌ച നിലനിര്‍ത്താനും സാധിക്കും. പ്രമേഹ രോഗികള്‍ നേത്ര പരിശോധന കൃത്യമായി ചെയ്യേണ്ടതാണ്‌. വര്‍ഷങ്ങളോളം നിയന്ത്രണാതീതമായി നില്‍ക്കുന്ന പ്രമേഹം, കണ്ണിന്റെ ഞരമ്പില്‍രക്തസ്രാവം ഉണ്ടാക്കുകയും, കാഴ്‌ചയ്‌ക്ക്‌പൊടുന്നനെ മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ പ്രമേഹവും രക്തസമര്‍ദ്ദവും ഉള്ളവര്‍ തീര്‍ച്ചയായും വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും  കണ്ണ്‌ പരിശോധനയ്‌ക്ക്‌ വിധേയരാകേണ്ടതാണ്‌.

കാഴ്‌ചക്കുള്ള പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തതിനാല്‍ ചില രോഗലക്ഷണങ്ങള്‍ മാതാപിതാക്കള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്. പുസ്‌തകം കണ്ണിനടുത്ത്‌ പിടിച്ച്‌ വായിക്കുക, ടെലിവിഷന്‍ സ്ക്രീനിനടുത്ത് പോയി കാണുക, കണ്ണ്‌ ഇടക്കിടെ തിരുമ്മുക, പ്രകാശമുള്ള മുറിയിലിരിക്കുമ്പോള്‍ അസ്വസ്ഥത, അടിക്കടി പോളക്കുരു വരിക എന്നിവ കുട്ടികളില്‍ കണ്ടാല്‍ താമസിയാതെ ഒരു നേത്രരോഗ വിദഗ്‌ദന്റെ സഹായം തേടേണ്ടതാണ്‌, ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, കോങ്കണ്ണ്‌ എന്നിവ ഉള്ള കുട്ടികളെ വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഡോക്ടറെ കാണിക്കണം. കണ്ണടകള്‍ ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിച്ചാല്‍മാത്രമേ ശരിയായി ഫലം ലഭിക്കൂ.
കാഴ്ചശക്തിയറിയാന്‍ സ്നെല്ലന്‍ ചാര്‍ട്ട്
സ്നെല്ലന്‍ ചാര്‍ട്ട്:
1862 ല്‍ ഹെര്‍മ്മന്‍ സ്നെല്ലന്‍ എന്ന നേത്രരോഗ വിദഗ്ധനാണ് ചാര്‍ട്ട് വികസിപ്പിച്ചത്.6മീറ്റര്‍ അകലെ നിന്നാണ് സ്നെല്ലന്‍ ചാര്‍ട്ട് നോക്കി വായിക്കേണ്ടത്.

ആരോഗ്യമുള്ള കണ്ണുകള്‍ക്കായി നല്ല ശീലങ്ങള്‍

  • മദ്യം, പുകവലി, പുകയില ഇവ ഉപേക്ഷിക്കുക
  • കടുത്ത അള്‍ട്രാ വയലറ്റ്‌ രശ്മികളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുവാന്‍ വെയിലത്ത്‌  ഇറങ്ങുമ്പോള്‍ സണ്‍ഗ്ലാസ്സുകള്‍ ധരിക്കുക.
  • ഉറങ്ങാന്‍ പോകുന്നതിന് മുമ്പ്‌ കണ്ണിലെ മേക്കപ്പ്‌നീക്കുക. കോണ്‍ടാക്‌ട്‌ ലെന്‍സ്‌ ധരിക്കുന്നതിന്‌ മുമ്പ്‌ സോപ്പ്‌ കൊണ്ട്‌ കഴുകുക.
  • ആരോഗ്യമുള്ള കണ്ണുകള്‍ നിലനിര്‍ത്താന്‍ ശരിയായ വിശ്രമം ആവശ്യമാണ്‌. ദിവസേന ഏതാണ്ട്‌8 മണിക്കൂര്‍ ഉറങ്ങുക.
  • കഴിയുന്നതും മനഃസഘര്‍ഷം ഇല്ലാത്ത ജീവിതം നയിക്കുക. അതുമൂലം കണ്ണുകള്‍ക്ക്‌ ചുറ്റും ഇരുണ്ട വൃത്തങ്ങള്‍ വരുന്നത് തടയാം.
  • ആരോഗ്യക്ലബ്ബ് കൊട്ടോടി.

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...