അരുണ്ടിനെല്ല പ്രദീപിയാന |
കേരളത്തില്‍ മൂന്ന് പുതിയ സസ്യങ്ങള്‍ കണ്ടെത്തിയതിന് മലയാളി ശാസ്ത്രജ്ഞര്‍ക്ക് അന്താരാഷ്ട്ര പ്രശസ്തി. പറവൂര്‍ മാല്യങ്കര എസ്എന്‍എം കോളേജിലെ ബോട്ടണിവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സി എസ് സുനിലിന്റെ മേല്‍നോട്ടത്തില്‍ ഡോ. എം ജി സനില്‍കുമാര്‍, വി വി നവീന്‍കുമാര്‍ എന്നിവരാണ് പശ്ചിമഘട്ട മലനിരകളില്‍ മൂന്നിനം സസ്യങ്ങള്‍ കണ്ടെത്തിയത്.മാല്യങ്കര കോളേജിലെ ബോട്ടണിവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. സനില്‍കുമാര്‍. അതേ വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് നവീന്‍. ഇടമലയാര്‍-പൂയംകുട്ടി വനമേഖലയില്‍ ഇവര്‍ കണ്ടെത്തിയ "അരുണ്ടിനെല്ല പ്രദീപിയാന', "ഗാര്‍നോഷിയ വാരിയമെന്‍സിസ്', "തോട്ടിയ അടിച്ചില്‍ തൊട്ടിയാന എന്നീ സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്താരാഷ്ട്ര ബോട്ടാണിക്കല്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചു.
ലണ്ടനില്‍നിന്നുള്ള "വെബിയ പ്ലാന്റ് ടാക്സോണമി ആന്‍ഡ് ഫൈറ്റോ ജിയോഗ്രഫി', ടെക്സാസില്‍നിന്നുള്ള "ജേര്‍ണല്‍ ഓഫ് ദി ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്സാസ്' എന്നീ അന്താരാഷ്ട്ര ജേര്‍ണലുകളുടെ 2014 ഡിസംബര്‍ ലക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രതിപാദിച്ചിട്ടുള്ളത്. "അരുണ്ടിനെല്ല പ്രദീപിയാന' എന്ന പുല്‍വര്‍ഗത്തില്‍പ്പെടുന്ന സസ്യത്തിന് പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. എ കെ പ്രദീപിനോടുള്ള ആദരസൂചകമായാണ് ആ വര്‍ഗനാമം നല്‍കിയത്.
"ഗാര്‍നോഷിയ വാരിയമെന്‍സിസ്' സസ്യം പാറകളില്‍ നവുള്ള പ്രദേശത്താണ് കാണപ്പെടുന്നത്. ആഗസ്ത്മുതല്‍ നവംബര്‍വരെയാണ് പുഷ്പകാലം. ആദിവാസികള്‍ "ചെറിയ അല്‍പ്പം' എന്ന പേരില്‍ വിവിധ രോഗശമനത്തിന് പച്ചമരുന്നായി ഉപയോഗിക്കുന്ന "തോട്ടിയ അടിച്ചില്‍ തൊട്ടിയാന'യില്‍ മഞ്ഞനിറത്തിലുള്ള പൂക്കളാണ് ഉണ്ടാകുക. മലയാറ്റൂര്‍ ഡിഎഫ്ഒ വിജയാനന്ദ്, ഇടമലയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രാമചന്ദ്രന്‍ എന്നിവര്‍ ഗവേഷകസംഘത്തെ സഹായിച്ചു.

No comments:
Post a Comment