Saturday, March 21, 2015

മാർച്ച് 21 - ലോക വനദിനം


പച്ചപ്പുകള്‍ ഓര്‍മ്മകളില്‍ മാത്രമായി തങ്ങാതിരിക്കാന്‍ നമുക്ക് നമ്മെ ജാഗരൂകരാക്കാന്‍ ഈ ദിനത്തെ വരവേല്‍ക്കാം!
എല്ലാ വര്‍ഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്. വനനശീകരണത്തില്‍ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവര്‍ഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കള്‍ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികള്‍ ഉണ്ടാക്കുന്ന ദുരന്തഫലങ്ങള്‍ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനില്‍പ്പിനെ അപകടകരമാക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളില്‍ നിന്നും വനങ്ങളെ രക്ഷിക്കുക എന്നതാണ് വര്‍ഷം തോറും ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.
കേരളത്തിലെ വനങ്ങളില്‍ ആദിവാസികള്‍ ജീവിച്ചിരുന്ന കാലത്ത് അവര്‍ അവരുടെ ജീവിതത്തിന്‍റെ ഭാഗമായിട്ടാണ് കാടിനെ കണ്ടിരുന്നത്.കാടുമായുള്ള ഹൃദയബന്ധം അവയുടെ സംരക്ഷണം ഏറ്റെടുക്കുന്നതിന്അവരെ പ്രാപ്തരാക്കി.ഇന്ന് ആദിവാസിക്ക് കാട് നഷ്ടപ്പെട്ടു.നാട്ടിലെ ഭൂമാഫിയകള്‍ കാട് കൈയ്യേറി നശിപ്പിച്ചു കൊണ്ടിരിക്കുന്നു.അവകാശപ്പെട്ട ഭൂമിപോലും ആദിവാസികള്‍ക്ക് ഇതേ വരെ ലഭിച്ചിട്ടില്ല. രസകരമായ മറ്റൊരു വസ്തുത റിസര്‍വ്വഡ് വനകയ്യേറ്റങ്ങള്‍ ഇപ്പോഴും വനപാലകര്‍ക്ക് തടയാന്‍ കഴിഞ്ഞിട്ടില്ലായെന്നതാണ്.
ജല ഉറവിടങ്ങളെ അനുകൂലമായി സഹായിക്കുന്ന വനങ്ങള്‍ ഇല്ലാതാകുന്നത് വറ്റികൊണ്ടിരിക്കുന്ന പുഴകളെയും നദികളെയും കൂടുതല്‍ നാശത്തിലേക്ക് തള്ളിവിടുന്നത് തടയുമെന്ന് ഓര്‍ക്കുക. ഇനിയും വെന്തുരുകുന്ന നാളെകളെ ക്ഷണിച്ചു വരുത്താതെ ഈ വനദിനം സാര്‍ത്ഥകമാക്കാം!

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...