Tuesday, August 11, 2015

ഗൈനിക് അവയര്‍നെസ്സ് ക്ലാസ്സ്

 ഗൈനിക്  അവയര്‍നെസ്സ് ക്ലാസ്സ്(7/8/15)


         കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ ഗേള്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബ്ബ് ചുള്ളിക്കരയുടെ സഹകരണത്തോടെ ഏഴാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്കായി അവരുടെ വളര്‍ച്ചാകാലഘട്ടങ്ങളില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഇന്ന പെണ്‍കുട്ടികള്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളില്‍ അവബോധം നല്‍കുന്നതിനുമായി ഒരു ക്ലാസ്സ്  സംഘടിപ്പിച്ചു. പ്രസിദ്ധ ഗൈനക്കോളേജിസ്റ്റ് ഡോക്ടര്‍ ശശിരേഖയാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. ഉദ്ഘാടനയോഗത്തിന് കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ സീനിയര്‍ അദ്ധ്യാപിക ശ്രീമതി ബിജി ജോസഫ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ശ്രീ ഫ്രാന്‍സീസ് മാത്യു അദ്ധ്യക്ഷപ്രസംഗം നടത്തി. യോഗം ഉദ്ഘാടനം ചെയ്‌തത് PTA പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ ശ്രീ അബ്ദുള്ളയാണ്. തുടര്‍ന്ന് ഡിസ്ട്രിക്ട്  ലയണ്‍സ് ക്ലബ്ബ് ചെയര്‍പേഴ്‌സണ്‍ ശ്രീ പി എ ജോസഫും സ്കൂളിലെ ഗേള്‍സ് ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി സൂസമ്മ തോമസും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.









No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...