Saturday, August 15, 2015

സ്കൂള്‍ അസംബ്ലി

                 സ്കൂള്‍ അസംബ്ലി
                      കൊട്ടോടി ഗവ ഹയര്‍സെക്കന്ററി സ്കൂളില്‍ ക്ലാസ്സടിസ്ഥാനത്തില്‍ അസംബ്ളി സംഘടിപ്പിച്ചു. പത്താം ക്ലാസ്സുകാരാണ് ഇപ്രാവശ്യം അസംബ്ളി സംഘടിപ്പിച്ചത്. 10 B ക്ലാസ്സിലെ അരുണിമ ഗംഗാധരനാണ് അസംബ്ളി നിയന്ത്രിച്ചത്. പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥിനികളാണ് ഈശ്വരപ്രാര്‍ത്ഥനയും ദേശീയഗാനവും ആലപിച്ചത്. അന്നേ ദിവസത്തെ പ്രധാനവാര്‍ത്തകള്‍ 10 A ക്ലാസ്സിലെ ആതിര പി വായിച്ചു. തുടര്‍ന്ന്  10 B ക്ലാസ്സിലെ ജയമോഹന്‍ ഇന്നത്തെ ചിന്താവിഷയം അവതരിപ്പിച്ചു. 10 B ക്ലാസ്സിലെ തുഷാര ഒരു കിളിയും അഞ്ച് വേടന്‍മാരും എന്ന കവിത ആലപിച്ചു. 10 B ക്ലാസ്സിലെ അമൃത ഈയിടെ അന്തരിച്ച ശ്രീ APJ അബ്‌ദുള്‍ കലാമിന്റെ ആത്മകഥ കൂടിയായ അഗ്നിച്ചിറകുകള്‍ പരിചയപ്പെടുത്തി. 10 A ക്ലാസ്സിലെ പ്രഗീഷ് പ്രഭാകരന്‍ അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തെ പറ്റി സംസാരിച്ചു. തുടര്‍ന്ന് 10 A ക്ലാസ്സിലെ ലിബിന്‍ മാത്യു ഉജ്ജീവനം എന്ന വാക്കിന്റെ അര്‍ത്ഥവും പ്രയോഗവും വിശദീകരിച്ചു. 
 ഈശ്വരപ്രാര്‍ത്ഥന


 പ്രധാനവാര്‍ത്തകള്‍ ആതിര പി 


 ജയമോഹന്‍ ഇന്നത്തെ ചിന്താവിഷയം


കവിത - ഒരു കിളിയും അഞ്ച് വേടന്‍മാരും - തുഷാര 


 അഗ്നിച്ചിറകുകള്‍ പരിചയപ്പെടുത്തല്‍ -അമൃത 
അന്താരാഷ്ട്ര മണ്ണ് വര്‍ഷം -പ്രഗീഷ് പ്രഭാകരന്‍
ലിബിന്‍ മാത്യു - ഉജ്ജീവനം 
ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് - ബിജി ടീച്ചര്‍

സത്യപ്രതിജ്ഞ

         സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സത്യപ്രതിജ്ഞ


ചെയര്‍മാന്‍
ക്രിസ്റ്റീന്‍ തോമസ്
വൈസ് ചെയര്‍പേഴ്‌സന്‍(സ്കൂള്‍ ലീഡര്‍)

അരുണിമ ഗംഗാധരന്‍
ജനറല്‍ സെക്രട്ടറി
 
പ്രഗീഷ് പ്രഭാകരന്‍ 
ജോയന്റ്  സെക്രട്ടറി
 അനില ചാക്കോ
സ്പോര്‍‌ട്‌സ്   സെക്രട്ടറി
  സുനൈഫ് K
 ആര്‍ട്‌സ് സെക്രട്ടറി
 ഷഹാന
സ്കൂള്‍ ചെയര്‍മാന് ഹെഡ്മാസ്റ്റര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
സ്കൂള്‍ ചെയര്‍മാന്‍ മറ്റു ഭാരവാഹികള്‍ക്ക്  സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
തെരഞ്ഞെടുപ്പ് വിജയികളെ PTA പ്രസിഡന്റ് അനുമോദിക്കുന്നു.
 തെരഞ്ഞെടുപ്പ് വിജയികളെ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ജിനു മാസ്റ്റര്‍  അനുമോദിക്കുന്നു.

സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ 2015 - 16 വിജയികള്‍

സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ 2015 - 16  വിജയികള്‍
1

വൈഷ്‌ണവി K P
2

സാല്‍വിയ  M U
3

അനന്തകൃഷ്ണന്‍ T G
4

അഞ്ജന K R
5A

ജിഷ്ണു V T
5B

 അശ്വതി K
6A

 ഫാത്തിമത്ത് ഷഹാന ഷിറിന്‍
6B

വിശാഖ്  V
7A

ശ്രീരഞ്ജിനി K
7B

ആദിത്യ R
8A 

വിഷ്ണു C V
8B

ആസിയ A H
9A 

നമിത നാരായണന്‍
9B

സുനൈഫ് K
10A 

പ്രഗീഷ് പ്രഭാകരന്‍
10B

അരുണിമ ഗംഗാധരന്‍
H1

അശ്വതി
C1

വസുധശ്രീ K
S1

മുഹമ്മദ് മന്‍സൂര്‍
H2

അനില ചാക്കോ
C2

ക്രിസ്റ്റീന്‍ തോമസ്
S2

ഷഹാന

സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ 2015 - 16

സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ 2015 - 16 
       കൊട്ടോടി ഗവ ഹയര്‍സെക്കന്ററി സ്കൂളില്‍ ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമുപയോഗിച്ച് നടന്നു. സ്കൂളില്‍ 5 ബൂത്തുകളിലായാണ് ഇലക്ഷന്‍ നടത്തിയത്. പ്രശാന്ത് മാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഗര്‍വാസിസ് മാസ്റ്റര്‍,, കൃഷ്ണന്‍ മാസ്റ്റര്‍, ഹബാബുരാജ് മാസ്റ്റര്‍,, ബിജി ടീച്ചര്‍, ബേബിസുധ ടീച്ചര്‍ തുടങ്ങിയവരായിരുന്നു പോളിംഗ് ഓഫീസര്‍മാര്‍. ചീഫ് ഇലക്ഷന്‍ കമ്മീഷണറായ ബിനോയ് മാസ്റററും ജോസഫ് മാസ്റ്ററും ഇലക്ഷന് നേതൃത്വം നല്‍കി. 





Thursday, August 13, 2015

ആഗസ്ത് _ 13 അവയവ ദാനദിനം

ഏതൊക്കെ അവയവങ്ങള്‍ ദാനം ചെയ്യാം ?
മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങളും കലകളും 50 പേര്‍ക്ക് വരെ പ്രയോജനപ്പെടുത്താം. 37 അവയവങ്ങളും കലകളുമാണ് ദാനം ചെയ്യാനാവുക. വൃക്ക, കരള്‍, ഹൃദയം, പാന്‍ക്രിയാസ്, കുടല്‍, ശ്വാസകോശം, അസ്ഥി, അസ്ഥിമജ്ജ, കാത്, കോര്‍ണിയ, റെറ്റിന, മുഖം, തൊലി, രക്തക്കുഴലുകള്‍,കൈ, കാല്‍ എന്നിങ്ങനെ ചെറുതും വലുതുമായി ശരീരത്തിന്റെ എഴുപതു ശതമാനവും മറ്റൊരാള്‍ക്ക് നല്‍കാം. ഇതില്‍ പലതും പകുത്ത് ഒന്നില്‍ക്കുടുതല്‍ പേര്‍ക്ക് നല്‍കാവുന്നതാണ്. ശരീരത്തില്‍നിന്ന് ഇവ നീക്കം ചെയ്തശേഷം നിശ്ചിത സമയത്തിനുള്ളില്‍ സ്വീകര്‍ത്താവില്‍ വെച്ചുപിടിപ്പിക്കണം. ഓരോ അവയവത്തിന്റെ കാര്യത്തിലും ഈ സമയം വ്യത്യാസപ്പെട്ടിരിക്കും. അഞ്ചുമണിക്കൂറാണ് ഹൃദയം ശരീരത്തിന് പുറത്തു സൂക്ഷിക്കാവുന്ന കൂടിയ സമയം. കരള്‍ എട്ടു മണിക്കൂര്‍ വരെയും വൃക്ക 24 മണിക്കൂര്‍ വരെയും മറ്റൊരാള്‍ക്കായി കാത്തുസൂക്ഷിക്കാം. ഇവയില്‍ ഹൃദയം, വൃക്ക, കരള്‍, ശ്വാസകോശം, പാന്‍ക്രിയാസ് എന്നിവ ഏഴുപേരുടെയെങ്കിലും ജീവന്‍ രക്ഷിക്കുന്നു. മറ്റ് അവയവങ്ങളും കലകളും സ്വീകരിക്കുന്നവര്‍ക്ക് പുതിയ ജീവിതമാണ് ലഭിക്കുന്നത്. സാധാരണമരണത്തിന് ശേഷം കോര്‍ണിയ, അസ്ഥി, തൊലി, രക്തക്കുഴലുകള്‍ എന്നിവ മാത്രമേ കൈമാറ്റം ചെയ്യാനാവൂ.

എന്താണ് മസ്തിഷ്‌ക മരണം?
ഇങ്ങിനി തിരിച്ചുവരാനാവാത്തവിധം തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതാണ് മസ്തിഷ്‌കമരണം. അതോടെ ശരീരത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കാതെയാവുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ഹൃദയം പ്രവര്‍ത്തിക്കും. എന്നാല്‍ എപ്പോള്‍ വെന്റിലേറ്റര്‍ മാറ്റുന്നുവോ അപ്പോള്‍ ഹൃദയവും നിലയ്ക്കും. മസ്തിഷ്‌കമരണത്തെ മരണാവസ്ഥയായി ഇന്ത്യയിലും അംഗീകരിച്ചിട്ടുണ്ട്.

തലച്ചോറിന് സംഭവിക്കുന്ന ആഘാതമാണ് മസ്തിഷ്‌ക മരണത്തിലേക്ക് വഴി തെളിക്കുന്നത്. വാഹനാപകടമരണങ്ങളില്‍ പലതും മസ്തിഷ്‌ക മരണങ്ങളാണ്. തലച്ചോറില്‍ മറ്റു തരത്തിലുണ്ടാകുന്ന രക്തസ്രാവമോ മുഴയോ ഇതിന് കാരണമാവാം. ചില ആത്മഹത്യാശ്രമങ്ങള്‍ മസ്തിഷ്‌ക മരണത്തില്‍ കലാശിക്കാറുണ്ട്.

നാല് ഡോക്ടര്‍മാരുള്‍പ്പെടുന്ന ബ്രെയിന്‍ഡെത്ത് കമ്മിറ്റി മരണം സ്ഥിരീകരിക്കേണ്ടതുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍, ആസ്പത്രി സൂപ്രണ്ട്, പുറമേനിന്നുള്ള ഒരു ന്യൂറോളജിസ്റ്റ്, ഗവ. അംഗീകൃത ഡോക്ടര്‍, പോലീസ് എന്നിവരാണ് സംഘത്തിലുണ്ടാവുക. ഒരിക്കല്‍ സ്ഥീരീകരിച്ച ശേഷം എട്ടു മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പരിശോധിച്ച് മരണം ഉറപ്പുവരുത്തണം.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...