Wednesday, October 8, 2014

ബഹിരാകാശവാരം ടിപ്സ്


ഐആര്‍എന്‍എസ്എസ്1എ: ഇന്ത്യന്‍ ജിപിഎസ് 
അമേരിക്കന്‍ ജിപിഎസിന് ഇന്ത്യന്‍ മറുപടി. പൂര്‍ണമായും ഭാരതത്തിന്റെ നിയന്ത്രണത്തിലുള്ള ഗതി നിര്‍ണയ ഉപഗ്രഹശ്രേണയിലുള്ള ആദ്യ പേടകം. ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷണല്‍ സാറ്റലൈറ്റ് സിസ്റ്റം(RNSS-1A)2013 ജൂലൈ 1ന് വിക്ഷേപിക്കപ്പെട്ടു. ഏഴ് ഉപഗ്രഹങ്ങളുടെ ശ്രേണിയിലുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇത്. ആറ് മാസത്തെ ഇടവേളകളില്‍ മറ്റ് ആറ് ഉപഗ്രഹങ്ങളും വിക്ഷേപിക്കപ്പെടും. ഈ ഗതി നിര്‍ണയ ഉപഗ്രഹങ്ങളുടെ സേവനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. 1600 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും അടിയന്തിര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തന്നതിനും സൈനീക ആവശ്യങ്ങള്‍ക്കും ഈ ഉപഗ്രഹ ശൃംഖല വലിയ സേവനമായിരിക്കും നല്‍കുന്നത്. ഗതി നിര്‍ണ  മേഖലയില്‍ ഇനി ഭാരതത്തിന്റെ സ്വയംപര്യാപ്തതയുടെ നാളുകളാണ് വരാന്‍ പോകുന്നത്.
                                                                SCIENCE CLUB GHSS KOTTODI

No comments:

Post a Comment

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...