Tuesday, September 16, 2014

സെപ്തംബര്‍ 16 ഓസോണ്‍ ദിനം.


നമുക്ക് കൈകോര്‍ക്കാം ഭൗമജീവന്‍ സംരക്ഷിക്കാന്‍....

1987 സെപ്തംബര്‍ 16ന് കാനഡയിലെ മോണ്‍ട്രിയലില്‍ ഒപ്പുവച്ച അന്താരാഷ്ട്ര ഉടമ്പടിയാണ് മോണ്‍ട്രിയല്‍ ഉടമ്പടി. ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന സി.എഫ്.സി (ക്ലോറോ ഫഌറോ കാര്‍ബണ്‍)യുടെ വ്യാപനം തടയാനും അതു വഴി ഓസോണ്‍ പാളിയെ സംരക്ഷിക്കാനുള്ള ഈ ഉടമ്പടി 1989 ജനുവരി ഒന്നിന് നടപ്പില്‍ വന്നു. മോണ്‍ട്രിയല്‍ ഉടമ്പടിയുടെ സ്മരണാര്‍ഥം സെപ്തംബര്‍ 16 ഓസോണ്‍ ദിനമായി ആചരിക്കാന്‍ 1994 ഡിസംബര്‍ 19 ഐക്യരാഷ്ട്ര സഭ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഓസോണ്‍ പാളിയെ സംരക്ഷിക്കാനും ജനങ്ങളെ ബോധവത്കരിക്കാനുമാണ് ഇങ്ങനെ ഒരു ദിവസം ആചരിക്കുന്നത്.

Friday, September 12, 2014

ശാസ്ത്ര വാര്‍ത്തകള്‍

നീന്താന്‍ കഴിവുള്ള ഭീമന്‍ ദൈനോസറിന്റെ ഫോസില്‍ കണ്ടെത്തി
കോടിക്കണക്കിന് വര്‍ഷംമുമ്പ് കരയില്‍ മാത്രമല്ല, വെള്ളത്തിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന ഒരു ഭീമന്‍ ദൈനോസറിന്റെ ഫോസില്‍ സഹാറ മരുഭൂമിയില്‍നിന്ന് ഗവേഷകര്‍ കണ്ടെത്തി.
'സ്‌പൈനസോറസ് ഈജിപ്റ്റിയാക്കസ്' ( Spinosaurus aegyptiacus ) എന്ന് പേര് നല്‍കിയിട്ടുള്ള ദൈനസറിന് 15.2 മീറ്റര്‍ (50 അടി) നീളമുണ്ടായിരുന്നു. എന്നുവെച്ചാല്‍, കരയിലെ ഭീകരനായിരുന്ന 'ടി. റെക്‌സ്' ( Tyrannosaurus rex ) വലിപ്പത്തില്‍ സ്‌പൈനസോറസിന് പിന്നിലേ വരൂ.

ശാസ്ത്ര വാര്‍ത്തകള്‍

ശ്വാസോച്ഛ്വാസം വാക്കുകളാക്കുന്ന സംവിധാനവുമായി ഇന്ത്യന്‍ വിദ്യാര്‍ഥി

ചലനശേഷി നഷ്ടപ്പെട്ട ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായേക്കാവുന്ന സങ്കേതവുമായി 16 കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി. ഹരിയാനയിലെ പാനിപ്പട്ട് സ്വദേശിയായ അര്‍ഷ് ഷാ ദില്‍ബാഗി വികസിപ്പിച്ച 'ടോക്ക്' (TALK) എന്ന ഉപകരണം ഇക്കാരണത്താല്‍ ശ്രദ്ധേയമാവുകയാണ്.
ചെലവുകുറഞ്ഞ ഈ ഉപകരണം വികസിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗൂഗിളിന്റെ 2014 ലെ സയന്‍സ് ഫെയര്‍ ( Global Science Fair ) ഫൈനല്‍ പട്ടികയില്‍ ദില്‍ബാഗി ഇടംനേടി.

Tuesday, September 9, 2014

കൗമാരത്തിലെ മാനസിക പ്രശ്നങ്ങള്‍

നമ്മുടെ വിദ്യാര്‍ത്ഥികള്‍ പ്രശ്നക്കാരായി മുദ്രകുത്തപ്പെടുന്നതെന്തുകൊണ്ട് ?കേരള സംസ്ഥാന സംയോജിത ആത്മഹത്യാ പ്രതിരോധ പരിപാടിയുടെ ഭാഗമായി കോഴിക്കോട് IMHANS തയ്യാറാക്കിയ വീഡിയോ കാണൂ...കൗമാരക്കാരിലെ മാനസിക പ്രശ്നങ്ങള്‍ തിരിച്ചറിയാനും അതിനെ തരണം ചെയ്യാനും സഹായിക്കുമെങ്കില്‍ ......
 

Monday, September 8, 2014

'ദൈവകണം' പ്രപഞ്ചത്തെ ഉന്മൂലനം ചെയ്‌തേക്കാമെന്ന് സ്റ്റീഫന്‍ ഹോക്കിങ്‌



ലണ്ടന്‍: ഹിഗ്ഗ്‌സ് ബോസോണിന് പ്രപഞ്ചത്തെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുണ്ടെന്ന് മുന്നറിയിപ്പ്. 2012-ല്‍ കണ്ടുപിടിച്ച 'ദൈവകണ'മെന്ന് അപരനാമമുള്ള ഈ മൗലിക കണങ്ങളെ അത്യുന്നത ഊര്‍ജനിലയിലേക്കെത്തിച്ചാല്‍, പ്രപഞ്ചം അപ്പാടെ ഉന്മൂലനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങാണ് മുന്നറിയിപ്പ് നല്‍കിയത്.

Sunday, September 7, 2014

അധ്യാപകദിനം അവിസ്മരണീയമാക്കി വിദ്യാര്‍ത്ഥികള്‍.....

സെപ്തംബര്‍ 5 അധ്യാപകദിനം അവിസ്മരണീയമാക്കി വിദ്യാര്‍ത്ഥികള്‍ അവരുടെ നേതൃപാടവം തെളിയിച്ചു.കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥികള്‍ അധ്യാപകദിനപരിപാടികള്‍ സ്വയം ഏറ്റെടുത്ത് ചിട്ടയായി ആസൂത്രണം ചെയ്ത് ഗംഭീരമായി നടപ്പാക്കി.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...