Tuesday, September 2, 2014

BOOK SHELF

                                                             പുസ്തക വായന പ്രോത്സാഹിപ്പിക്കുക, അത് മറ്റുള്ളവരിലേക്ക് എത്തിക്കുക അതിലൂടെ പുസ്തകപരിചയം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ പുതിയൊരു പംക്തി ആരംഭിക്കുന്നു.'ദി ബുക്ക്ഷെല്‍ഫ് ' എന്ന പംക്തിയിലേക്ക്  നിങ്ങള്‍ വായിച്ച പുസ്തകത്തെപ്പറ്റിയുള്ള വായനാക്കുറിപ്പ്  നിങ്ങള്‍ക്ക് സമര്‍പ്പിക്കാം.വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ക്കും ഇതില്‍ പങ്കാളികളാകാം. വായനാ സംഗ്രഹം മലയാളത്തില്‍ ടൈപ്പ്  ചെയ്തോ,എഴുതിയോ താഴെ കാണുന്ന ഇമെയില്‍ വിലാസത്തില്‍ നിങ്ങളുടെ പേരും വിലാസവും ഫോട്ടോയും ഉള്‍പ്പെടെ അയയ്ക്കുക. പുസ്തകത്തിന്റെ പേര്,ഗ്രന്ഥകര്‍ത്താവിന്റെ പേര്,പ്രസാധകന്റെ പേര് എന്നിവ ചേര്‍ക്കാന്‍ മറക്കരുതേ!സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,
ബ്ലോഗ് ടീം,
ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ കൊട്ടോടി.
വായനാ സംഗ്രഹം അയയ്ക്കേണ്ട ഇമെയില്‍ വിലാസം: 12021kottodi@gmail.com

Sunday, August 31, 2014

ഓണാഘോഷം

ഞങ്ങളുടെ ഓണാഘോഷം

മുന്‍ നിശ്ചയിച്ച പ്രകാരം ആഗസ്ത് 30 ന് ഗംഭീരമായി ഞങ്ങളുടെ ഓണാഘോഷം നടത്തി.തിമര്‍ത്തു പെയ്ത മഴയെ അതിജീവിച്ചു കൊണ്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷാകര്‍തൃസമിതി അംഗങ്ങളും നാട്ടുകാരും ഒത്തുചേര്‍ന്ന് ഈവര്‍ഷത്തെ ഓണാഘോഷം കെങ്കേമമാക്കി.

Saturday, August 30, 2014

സംഘടനാ ഭാരവാഹിത്വം : സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി


സംഘടനാ ഭാരവാഹിത്വം : സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ സാമുദായിക മത സംഘടനകളിലോ ട്രസ്റ്റുകളിലോ സൊസൈറ്റികളിലോ ഭാരവാഹികളാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. (ജി.ഒ (പി) നം. 27/2014/പി.&എ.ആര്‍.ഡി. തീയതി 2014 ആഗസ്റ്റ് ഏഴ്) ശാസ്ത്ര സാഹിത്യ ജീവകാരുണ്യ സൊസൈറ്റികളിലോ, ട്രസ്റ്റുകളിലോ സംഘടനകളിലോ ഭാരവാഹികളാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഭാരവാഹിയായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കേണ്ടതും ഭാരവാഹിത്വം പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കുന്ന പക്ഷം തല്‍സ്ഥാനം രാജിവയ്‌ക്കേണ്ടതുമാണ്. സൊസൈറ്റിയിലോ ട്രസ്റ്റിലോ സംഘടനകളിലോ ഭാരവാഹിത്വം വഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇവയുടെ പേരില്‍ വ്യക്തികളില്‍ നിന്നോ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ പണമോ വരിസംഖ്യയോ ഏതെങ്കിലും തരത്തിലുള്ള മറ്റ് സാമ്പത്തിക സഹായമോ സ്വീകരിക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പി.എന്‍.എക്‌സ്.4098/14

Friday, August 29, 2014

ബേക്കല്‍ കോട്ടയുടെ സൗന്ദര്യം


വരൂ....ഈ ഓണക്കാലത്ത് ബേക്കല്‍ കോട്ടയുടെ സൗന്ദര്യം നുകരാം...
 
(ചിത്രങ്ങള്‍ : എ.എം.കൃഷ്ണന്‍)
           ഇളം കാറ്റേറ്റ്,വിവിധ വര്‍ണങ്ങളുള്ള പൂക്കളാല്‍ അലംകൃതമായി പച്ചപ്പട്ടണിഞ്ഞ് കൂടുതല്‍ മനോഹരിയായിരിക്കുന്നു ബേക്കല്‍.പ്രകൃതി സൗന്ദര്യാസ്വാദകരെ ആകര്‍ഷിക്കുകയാണ് ബേക്കല്‍ കോട്ട. തൊട്ടടുത്തുതന്നെ പള്ളിക്കര ബീച്ചും....

Wednesday, August 27, 2014

ആദരാഞ്ജലികള്‍

ആദരാഞ്ജലികള്‍.........

നമ്മുടെ രാഷ്‌ട്രപിതാവായ ഗാന്ധിജിയുടെ ജീവിതം പ്രമേയമാക്കി ഗാന്ധി എന്ന ചലചിത്രം നിര്‍മ്മിച്ച് ലോകപ്രശസ്‌തനായ അനശ്വര കലാകാരന്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയ്ക്ക് ആദരാഞ്ജലികള്‍........

ഓണാഘോഷം 2014

                                      ഓണാഘോഷം 2014
                 ഈ വര്‍ഷത്തെ ഓണാഘോഷം 30.08 2014 ശനിയാഴ്ച പുതുമയാര്‍ന്ന പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.

                                       പൂക്കളമത്സരം

                                 വടംവലി മത്സരം
                                  
 LP വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി
                                BUISCUIT EATING
                    ബലൂണ്‍ പൊട്ടിക്കല്‍
                    മിഠായി പെറുക്കല്‍
UP വിഭാഗം
                               ബലൂണ്‍ ചവിട്ടി പൊട്ടിക്കല്‍
                   കസേരക്കളി
HS വിഭാഗം
                             മെഴുകുതിരി കത്തിച്ച്പിടിച്ച് ഓട്ടമത്സരം
                  കലമുടയ്ക്കല്‍
                  Slow cycle

         ഓണസദ്യ ഉണ്ടായിരിക്കുന്നതാണ്.


Tuesday, August 26, 2014

മണിച്ചെപ്പ് - കുട്ടികളുടെ ബാങ്ക്


മണിച്ചെപ്പ്

                 സ്കൂളില്‍ 2 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ ബാങ്ക് ആണ് "മണിച്ചെപ്പ് ". വിദ്യാര്‍ത്ഥികളുടെ അനാവശ്യചെലവുകള്‍ നിയന്ത്രിച്ച് അവരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിന് ബാങ്കിന്റെ പങ്ക് മഹനീയമാണ്. പൂര്‍ണ്ണമായും കുട്ടികള്‍ നിയന്ത്രിക്കുന്ന മണിച്ചെപ്പില്‍ വിദ്യാര്‍ത്ഥികള്‍ ആഴ്ചതോറും പണം നിക്ഷേപിക്കുന്നു. കമ്പ്യൂട്ടര്‍വല്‍കൃതമായ ബാങ്കിന്റെ മാനേജരും, കാഷ്യറും, ക്ളാര്‍ക്കുമാരുമെല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഏതുസമയത്തും നിക്ഷേപിച്ച തുക പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്. സ്കൂള്‍ യൂനിഫോം, പുസ്തകം മുതലായ ആവശ്യങ്ങള്‍ക്കു് പണം കണ്ടെത്തുവാന്‍ കുട്ടികള്‍ മണിച്ചെപ്പിനെയാണ് ആശ്രയിക്കുന്നത്. സ്കൂളിലെ പഠനയാത്രക്ക് വേണ്ട ചെലവ് കണ്ടെത്തുന്നതും മണിച്ചെപ്പിലൂടെ തന്നെയാണ്. പരീക്ഷാഫീസ്, സറ്റാംപ് മുതലായ ആവശ്യങ്ങള്‍ക്കു് കുട്ടികള്‍ cash withdraw slip മാത്രം ബാങ്കിനു നല്‍കുകയും പ്രസ്തുത തുക അതത് ക്ളാസ്സധ്യാപകന്റെ കൈയിലെത്തുകയും ചെയ്യുന്നു. ഓരോ വര്‍ഷവും 9 ക്ളാസ്സിലെ കുട്ടികള്‍ക്കാണ് ബാങ്കിന്റെ ചുമതല. ഇപ്പോള്‍ ബാങ്കിന്റെ മാനേജര്‍ ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്ന ഉണ്ണികൃഷ്ണനും കാഷ്യര്‍ പ്രഗീഷ് പ്രഭാകരനുമാണ്. ആതിര. പി, ജോപിത, അമൃത, ഷിഞ്ജു കുര്യന്‍ എന്നിവര്‍ ക്ളാര്‍ക്കുമാരുമാണ്. കുട്ടികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി സഹായിക്കുന്നത് ഷാജി മാസ്റ്ററും, ബിനോയ് മാസ്റ്ററുമാണ്.













നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...