Saturday, January 24, 2015

SSLC A LIST DETAILS CORRECTION 2015






iExaMS എന്നൊരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത്തവണമുതല്‍, SSLC സംബന്ധമായ (A-List Correction, Print, CE Uploading,Hall Ticket, Tabulation etc.) മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.CE മാര്‍ക്ക് അപ്‌ലോഡിങ് ഇപ്പോള്‍ ചെയ്യേണ്ടതില്ല. 
സൈറ്റ് ഭംഗിയായി ലഭിക്കുവാന്‍ നിങ്ങളുടെ ബ്രൗസര്‍ Mozilla Firefox 30 ക്ക് മുകളിലുള്ളതായാല്‍ നന്ന് (Mozilla Help file attached.Thanks to Mathsblog)
 മൂന്ന് ലെവലുകളിലുള്ള Users, അതായത്, Entrylevel, Verification Level, Head Master Level ഉണ്ടാക്കുക. ഈ കാര്യങ്ങളൊക്കെ എങ്ങിനെ ചെയ്യണമെന്ന് Help file ല്‍ ഉണ്ട്.


 പിന്‍കുറിപ്പ് :
സമ്പൂര്‍ണ്ണയില്‍ നിങ്ങള്‍ കൃത്യമാക്കിവെച്ചിരിക്കുന്ന വിവരങ്ങള്‍, അതേപടി ഈ സോഫ്റ്റ്‌വെയറിലേക്ക് എടുത്തിട്ടുണ്ട് എന്നാണ് അറിയിപ്പ്.പക്ഷേ അബദ്ധങ്ങളുടെ പെരുമഴയാണ് സോഫ്റ്റ്‌വെയറില്‍ സംഭവിച്ചിരിക്കുന്നത്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയും, വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കാനുള്ളവ ഒഴിവാക്കുകയുമാണ്.(ഈ പണികളെല്ലാം സമ്പൂര്‍ണയില്‍ ശരിയായി ചെയ്തിട്ടും സ്കൂളുകള്‍ക്ക് 8ന്റെ പണികിട്ടി.)
എ.എം.കൃഷ്ണന്‍

 

Friday, January 23, 2015

നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മദിനം


"എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം" എന്ന് പറഞ്ഞ നമ്മുടെ നേതാജിയുടെ,  ഒരു ജന്മദിനം കൂടി കടന്നു പോകുന്നു.

ബാല്യം യൗവ്വനം ….

ഒറീസയിലെ കട്ടക്കില്‍ 1897 ജനുവരി 23നായിരുന്നു സുഭാഷിന്‍റെ ജനനം. അച്ഛന്‍ അഭിഭാഷകനായ ജാനകീനാഥബോസും അമ്മ പ്രഭാവതിയും. ജാനകീനാഥബോസ് മഹാത്മാഗാന്ധിയുടെ അനുയായിയായിരുന്നു. ജാനകീനാഥബോസ് 1912-ല്‍ ബംഗാള്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ പതിമൂന്നു മക്കളില്‍ ഒന്‍പതാമനായിരുന്നു സുഭാഷ്. കട്ടക് ഇംഗ്ലീഷ് സ്കൂളിലായിരുന്നു സുഭാഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. 1913-ല്‍ മെട്രിക്കുലേഷനും 1915-ല്‍ ഇന്റര്‍മീഡിയറ്റും 1920 ല്‍ ഐ. സി. എസും പാസായി. ബ്രിട്ടനിന്‍ നിന്നാണ് ബോസ് ഐസിഎസ് പാസായത്.

കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍

1921 ജൂലൈയില്‍ ഐസിഎസ് പഠനം പൂര്‍ത്തിയാക്കി ബോസ് ബോംബെയില്‍ മടങ്ങിയെത്തുമ്പോള്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുകയായിരുന്നു. 1923 ല്‍ നേതാജി യൂത്ത്‌കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആയി. ഒപ്പം ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്‍റെ കീഴില്‍ കല്‍ക്കട്ട മുനിസിപ്പല്‍ കോര്‍പറേഷനില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ആ വർഷം തന്നെ ഒക്‌ടോബറിൽ തീവ്രവാദിയാണെന്ന സംശയത്തിന്റെ പുറത്ത് ബോസിനെ അറസ്റ്റ് ചെയ്തു. ആദ്യം അലിപൂർ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ ബർമ്മയിലേ മാന്‍ഡലെ ജയിലിലേക്ക് നാടുകടത്തി. സെപ്തംമ്പർ 25 ന് അദ്ദേഹം ജയിൽ മോചിതനായി, അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കൽക്കട്ട മേയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1938 ല്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലെത്തി. 1939 ഗാന്ധി പക്ഷ സ്ഥാനാര്‍ഥിയായ പട്ടാഭി സീതാരാമയ്യ യെ തോല്‍പ്പിച്ച് ബോസ് വീണ്ടും കൊണ്ഗ്രെസ് പ്രസിഡന്റ്‌ പദവിയില്‍ എത്തി. എന്നാല്‍ താമസിയാതെ പാര്‍ട്ടിയിലെ അന്തഃഛിദ്രങ്ങള്‍ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി. മഹാത്മഗാന്ധിയുമായിയുള്ള അഭിപ്രായ വ്യത്യാസം മൂലം ഒടുവില്‍ ബോസിന് രാജിവയ്‌ക്കേണ്ടി വന്നു.പ്രസിഡന്റ് പദവി ഒഴിഞ്ഞ് സ്വതന്ത്രനായി പുറത്തു വന്ന അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ നിലപാടുകളിലൂടെ സ്വാതന്ത്ര്യം നേടുക വളരെ ദുഷ്കരമാണെന്ന് ബോധ്യപ്പെട്ടു. അങ്ങനെയാണ് സായുധ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടുക എന്ന ആശയത്തിലേക്ക് ബോസ് എത്തുന്നതും ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്‌ളോക്ക് എന്ന സംഘടന രൂപവത്കരിക്കുന്നതും. അതോടെ അദ്ദേഹം പൂര്‍ണമായും കോണ്‍ഗ്രസില്‍ നിന്നു പുറത്തായി എന്നു തന്നെ പറയാം.

സായുധ സമരം

രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടനെതിരേ യുദ്ധം ചെയ്യാന്‍ അദ്ദേഹം സോവിയറ്റ് യൂണിയന്റെയും ജര്‍മനിയുടെയും ജപ്പാന്റെയും സഹായം തേടി. യൂറോപ്പിലെ ജർമൻ അധിനിവേശരാജ്യങ്ങളിൽ ഉണ്ടായിരുന്ന ഭാരതീയരെയും ഉത്തരാഫ്രിക്കയിൽ തടവുകാരാക്കപ്പെട്ടിരുന്ന ഇന്ത്യൻ സൈനികരേയും സംഘടിപ്പിച്ച് ബോസ് ഇന്ത്യൻ ലീജിയൺ (Indian Legion) എന്നൊരു സേനാഘടകത്തെ രൂപവത്കരിച്ചു. ഏകദേശം 4500 സൈനികരുടെ അംഗബലം ഉണ്ടായിരുന്നു ഈ സേനയ്ക്ക്.

Photo 3ജർമ്മൻ വിദേശവകുപ്പിൽ 1941 ജൂലൈ മാസത്തിൽ വിപുലമായ സൗകര്യങ്ങളോടെ ‘ പ്രത്യേക ഭാരത വകുപ്പ് ’ (Special Indian Department) രൂപവത്കരിക്കപ്പെട്ടു. 1941 അവസാനത്തോടെ ബർലിനിൽ ഒരു ‘ സ്വതന്ത്രഭാരതകേന്ദ്രം ‘ (Free India Centre) അദ്ദേഹം സ്ഥാപിച്ചു. സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയിൽ നടപ്പിൽ വരുത്തേണ്ട സാമൂഹ്യ-സാമ്പത്തിക പരിവർത്തനങ്ങൾ സംബന്ധിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനായി ഒരു ആസൂത്രണ കമ്മീഷനും സ്വതന്ത്രഭാരതകേന്ദ്രത്തിൽ രൂപവത്കരിച്ചു. കുതിച്ചു ചാടുന്ന ഒരു കടുവയുടെ ചിത്രം അങ്കിതമായ മൂവർണക്കൊടി ദേശീയപതാകയായി സ്വീകരിച്ചു. റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4-നു സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച്ചു് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. അടുത്തദിവസം ജൂലൈ 5-നു ആസാദ് ഹിന്ദ് ഫൌജ് അഥവാ ഇന്ത്യൻ നാഷനൽ ആർമി(ഐ.എൻ.എ-INA) രൂപവത്കരിച്ചു.

ജപ്പാന്റെ സഹായത്തോടെ 1944-ൽ ആസാദ് ഹിന്ദ് ദേശീയബാങ്കും രൂപവത്കരിക്കപ്പെട്ടു. താൽക്കാലിക ഗവണ്മെന്റിനുവേണ്ടി നേതാജി കറൻസി നോട്ടുകൾ അച്ചടിച്ചിറക്കുകയും ചെയ്തു.
മരണം ,അന്വേഷണം

1945 ഓഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം.നേതാജിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇത് വരെ മൂന്നു കമ്മീഷനുകള്‍ നിലവില്‍ വന്നിട്ടുണ്ട്. 1956-ല്‍ പ്രധാനമന്ത്രി നെഹ്‌റു ബോസിന്റെ മരണത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ ഏര്‍പ്പെടുത്തി. മേജര്‍ ജനറല്‍ ഷാനവാസ് ഖാന്‍, നേതാജിയുടെ സഹോദരനായ സുരേഷ് ചന്ദ്രബോസ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ചീഫ് കമ്മീഷണര്‍ എസ്.എന്‍. മൈത്ര എന്നിവര്‍ അംഗങ്ങള്‍. നേതാജി വിമാനാപകടത്തില്‍ മരിച്ചുവെന്നു തന്നെ ഷാനവാസും മൈത്രയും അഭിപ്രായപ്പെട്ടു. എന്നാല്‍ സുരേഷ് ചന്ദ്രബോസ് യോജിച്ചില്ല.പിന്നീട് ഇന്ദിരാഗാന്ധി 1970-ല്‍ പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി.ഡി. ഖോസ്ല ഏകാംഗമായി ഒരു കമ്മീഷനെ നിയമിച്ചു.ഇരു കമ്മീഷനുകളും നേതാജി മരിച്ചതായി വിധി എഴുതി.

Tuesday, January 20, 2015

22 ലെ പണിമുടക്കിന് ഡയസ്‌നോണ്‍ ബാധകമാക്കി

തിരുവനന്തപുരം: 22ന് സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി ഉത്തരവായി.
എല്ലാ വകുപ്പധ്യക്ഷന്മാരും 22ലെ ഹാജര്‍പട്ടിക എല്ലാ സബ്ഓഫീസുകളില്‍ നിന്നും സമാഹരിച്ച് രാവിലെ 10.30ന് മുമ്പായി അറിയിക്കണം. ഹാജരാകാത്ത ജീവനക്കാരുടെ പേര്, തസ്തിക, സ്ഥാപനത്തിന്റെ പേര് എന്നിവ തയ്യാറാക്കി അയച്ചുനല്‍കാനും നിര്‍ദ്ദേശമുണ്ട്.
DOWNLOAD CIRCULAR

റണ്‍ കേരള റണ്‍ കൊട്ടോടിയില്‍

വിവിധ സ്കൂളുകളുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ കൊട്ടോടി സ്കൂളില്‍ നിന്നും ആരംഭിച്ച റണ്‍ കേരള റണ്‍ സെന്റ് ആന്‍സ് സ്കൂളിന്റെ പരിസരത്ത് എത്തി തിരിച്ച് കൊട്ടോടി സ്കൂളില്‍ സമാപിച്ചു.വളരെ ആവേശത്തോടെയാണ് എല്ലാവരും കൂട്ടയോട്ടത്തില്‍ പങ്കെടുത്തത്.കൊട്ടോടി സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് രാവിലെ ചേര്‍ന്ന അസംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ ഭാസ്കരന്‍ മാസ്റ്റര്‍ എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു.ഹയര്‍ സെക്കന്ററി അദ്ധ്യാപകന്‍ ജിനുമോന്‍,സെന്റ് ആന്‍സ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.അനീഷ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.വാര്‍ഡ് മെമ്പര്‍ ബി.അബ്ദുള്ള റണ്‍ കേരള റണ്‍ ഫ്ലാഗ് ഓഫ് ചെയ്തു.













Monday, January 19, 2015

RUN KERALA RUN


റണ്‍ കേരള റണ്‍ പരിപാടിയില്‍ കൊട്ടോടി സ്കൂളിലെ വിദ്യാര്‍ത്ഥിളും അദ്ധ്യാപകരും അണിനിരക്കുന്നു.കൊട്ടോടി സ്കൂളില്‍ നിന്നാരംഭിക്കുന്ന കൂട്ടയോട്ടത്തില്‍ നിങ്ങളും പങ്കുചേരൂ........

സ്മാര്‍ട്ട്‌ഫോണുകള്‍ ബാക്ടീരിയകളുടെ താവളമെന്ന് പഠനം

എന്ത് അന്തസ്സോടെയാണ് ഓരോരുത്തരും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ടുനടക്കുന്നത് അല്ലേ; പൊടി തുടച്ച്, പോറലേല്‍ക്കാതെ....

സറേയ് സര്‍വകലാശാലയിലെ ഒരുസംഘം ഗവേഷണ വിദ്യാര്‍ഥികള്‍ ഏതാനും ഫോണുകള്‍ പെട്രി ഡിഷുകളില്‍ മുക്കിവെച്ചപ്പോള്‍ കഥ മാറി ( Petri dishes എന്ന് പറഞ്ഞാല്‍, ഗവേഷകര്‍ ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളെ വളര്‍ത്തിയെടുക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം). ഫോണിന്റെ പ്രതലത്തിലെ ബാക്ടീരിയകള്‍ വളര്‍ന്നുപെരുകുന്നതു കണ്ട് അവര്‍ അന്തംവിട്ടു.

Sunday, January 18, 2015

SCHOOL VISITING

ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള OSS TEAM,16.01.2015 ന് സ്കൂള്‍ സന്ദര്‍ശിച്ചു.അക്കാദമികവും ഭരണപരവുമായുള്ള പരിശോധനയുടെ ഭാഗമായിരുന്നു സന്ദര്‍ശനം.അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയുംചെയ്തു.സയന്‍സ് ലാബ്, ഐ.ടി.ലാബ്, ലൈബ്രറി എന്നിവ OSS TEAM സന്ദര്‍ശിച്ചു.ക്ലാസ്സ് നിരീക്ഷണത്തിനുശേഷം അദ്ധ്യാപകരുടെ യോഗം വിളിക്കുകയും സ്കൂളിലെ ഭൗതികസാഹചര്യങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയിലും പഠന നിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്നതിനെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഭിനന്ദിച്ചു.



നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...