Thursday, September 4, 2014

അധ്യാപകദിനം



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............
​അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''. ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

കൗമാര്യ ദീപിക ക്ലബ്ബ് (Girl's Club)


കൗമാര്യ ദീപിക ക്ലബ്ബ്
കൊട്ടോടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ കൗമാര്യ ദീപിക ക്ലബ്ബ് പെണ്‍കുട്ടികള്‍ക്ക് വിവിധങ്ങളായ തൊഴില്‍ പരിശീലനം നല്‍കിവരുന്നു. തയ്യല്‍, പാചകം, പൂന്തോട്ടനിര്‍മ്മാണം, പൂന്തോട്ടപരിചരണം, പ്രഥമശുശ്രൂഷ, സോപ്പ് നിര്‍മ്മാണം തുടങ്ങിയ പരിശീലനങ്ങള്‍ വര്‍ഷങ്ങളായി പെണ്‍കുട്ടികള്‍ക്കും താല്പര്യമുള്ള ആണ്‍കുട്ടികള്‍ക്കും നല്‍കിവരുന്നു. അധ്യാപികയായ ശ്രീമതി സൂസമ്മ തോമസ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. അധ്യാപകരായ ശ്രീമതി ആന്‍സി അലക്സ്, ശ്രീ ഗര്‍വാസിസ്, ശ്രീ തൊമ്മച്ചന്‍ തുടങ്ങിയവര്‍ ടീച്ചറിനെ സഹായിക്കുന്നു.

Tuesday, September 2, 2014

BOOK SHELF

                                                             പുസ്തക വായന പ്രോത്സാഹിപ്പിക്കുക, അത് മറ്റുള്ളവരിലേക്ക് എത്തിക്കുക അതിലൂടെ പുസ്തകപരിചയം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ പുതിയൊരു പംക്തി ആരംഭിക്കുന്നു.'ദി ബുക്ക്ഷെല്‍ഫ് ' എന്ന പംക്തിയിലേക്ക്  നിങ്ങള്‍ വായിച്ച പുസ്തകത്തെപ്പറ്റിയുള്ള വായനാക്കുറിപ്പ്  നിങ്ങള്‍ക്ക് സമര്‍പ്പിക്കാം.വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ക്കും ഇതില്‍ പങ്കാളികളാകാം. വായനാ സംഗ്രഹം മലയാളത്തില്‍ ടൈപ്പ്  ചെയ്തോ,എഴുതിയോ താഴെ കാണുന്ന ഇമെയില്‍ വിലാസത്തില്‍ നിങ്ങളുടെ പേരും വിലാസവും ഫോട്ടോയും ഉള്‍പ്പെടെ അയയ്ക്കുക. പുസ്തകത്തിന്റെ പേര്,ഗ്രന്ഥകര്‍ത്താവിന്റെ പേര്,പ്രസാധകന്റെ പേര് എന്നിവ ചേര്‍ക്കാന്‍ മറക്കരുതേ!സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,
ബ്ലോഗ് ടീം,
ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ കൊട്ടോടി.
വായനാ സംഗ്രഹം അയയ്ക്കേണ്ട ഇമെയില്‍ വിലാസം: 12021kottodi@gmail.com

Sunday, August 31, 2014

ഓണാഘോഷം

ഞങ്ങളുടെ ഓണാഘോഷം

മുന്‍ നിശ്ചയിച്ച പ്രകാരം ആഗസ്ത് 30 ന് ഗംഭീരമായി ഞങ്ങളുടെ ഓണാഘോഷം നടത്തി.തിമര്‍ത്തു പെയ്ത മഴയെ അതിജീവിച്ചു കൊണ്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷാകര്‍തൃസമിതി അംഗങ്ങളും നാട്ടുകാരും ഒത്തുചേര്‍ന്ന് ഈവര്‍ഷത്തെ ഓണാഘോഷം കെങ്കേമമാക്കി.

Saturday, August 30, 2014

സംഘടനാ ഭാരവാഹിത്വം : സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി


സംഘടനാ ഭാരവാഹിത്വം : സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ സാമുദായിക മത സംഘടനകളിലോ ട്രസ്റ്റുകളിലോ സൊസൈറ്റികളിലോ ഭാരവാഹികളാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. (ജി.ഒ (പി) നം. 27/2014/പി.&എ.ആര്‍.ഡി. തീയതി 2014 ആഗസ്റ്റ് ഏഴ്) ശാസ്ത്ര സാഹിത്യ ജീവകാരുണ്യ സൊസൈറ്റികളിലോ, ട്രസ്റ്റുകളിലോ സംഘടനകളിലോ ഭാരവാഹികളാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഭാരവാഹിയായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കേണ്ടതും ഭാരവാഹിത്വം പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന് സര്‍ക്കാര്‍ നിരീക്ഷിക്കുന്ന പക്ഷം തല്‍സ്ഥാനം രാജിവയ്‌ക്കേണ്ടതുമാണ്. സൊസൈറ്റിയിലോ ട്രസ്റ്റിലോ സംഘടനകളിലോ ഭാരവാഹിത്വം വഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇവയുടെ പേരില്‍ വ്യക്തികളില്‍ നിന്നോ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ പണമോ വരിസംഖ്യയോ ഏതെങ്കിലും തരത്തിലുള്ള മറ്റ് സാമ്പത്തിക സഹായമോ സ്വീകരിക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പി.എന്‍.എക്‌സ്.4098/14

Friday, August 29, 2014

ബേക്കല്‍ കോട്ടയുടെ സൗന്ദര്യം


വരൂ....ഈ ഓണക്കാലത്ത് ബേക്കല്‍ കോട്ടയുടെ സൗന്ദര്യം നുകരാം...
 
(ചിത്രങ്ങള്‍ : എ.എം.കൃഷ്ണന്‍)
           ഇളം കാറ്റേറ്റ്,വിവിധ വര്‍ണങ്ങളുള്ള പൂക്കളാല്‍ അലംകൃതമായി പച്ചപ്പട്ടണിഞ്ഞ് കൂടുതല്‍ മനോഹരിയായിരിക്കുന്നു ബേക്കല്‍.പ്രകൃതി സൗന്ദര്യാസ്വാദകരെ ആകര്‍ഷിക്കുകയാണ് ബേക്കല്‍ കോട്ട. തൊട്ടടുത്തുതന്നെ പള്ളിക്കര ബീച്ചും....

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...