Monday, September 22, 2014

മംഗള്‍യാന്‍: 'പരീക്ഷണ ജ്വലനം' വിജയം

ISRO ശാസ്ത്രജ്ഞന്മാര്‍ക്ക് ശാസ്ത്രക്ലബ്ബ് ജി.എച്ച്.എസ്.എസ്.കൊട്ടോടിയുടെ ആദരവും അഭിനന്ദനങ്ങളും




ബാംഗ്ലൂര്‍: മംഗള്‍യാനെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് മുന്നോടിയായി നടത്തിയ നിര്‍ണായകമായ 'പരീക്ഷണ ജ്വലനം' വിജയിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. രാജ്യത്തിന്റെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്‍ ബുധനാഴ്ച രാവിലെയാണ് ചൊവ്വായുടെ ഭ്രമണപഥത്തിലെത്തുക.
'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' (എം.ഒ.എം) എന്ന മംഗള്‍യാനിലെ പ്രധാന യന്ത്രമായ 'ലാം' (ലിക്വിഡ് അപോജീ മോട്ടോര്‍) നാല് സെക്കന്‍ഡ് നേരം പരീക്ഷണാര്‍ഥം ജ്വലിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. പത്തുമാസം വിശ്രമത്തിലായിരുന്ന ലാം യന്ത്രത്തെ ഉണര്‍ത്താനുള്ള പരീക്ഷണ ജ്വലനം വളരെ ആകാംക്ഷയോടെയാണ് ഇന്ത്യന്‍ ഗവേഷകര്‍ കണ്ടിരുന്നത്.
ലാം യന്ത്രത്തിന്റെ പരീക്ഷണ ജ്വലനം വിജയിച്ചതായി ഉച്ചയ്ക്ക് 2.50 ന് ഐ.എസ്.ആര്‍.ഒ. ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റില്‍ അറിയിച്ചു. ഇതോടെ, ബുധനാഴ്ചത്തെ നിര്‍ണായക ദൗത്യം വിജയത്തിലെത്തുമെന്ന് ശുഭപ്രതീക്ഷ വര്‍ധിച്ചു.
വിക്ഷേപിച്ചതു മുതല്‍, 'മംഗള്‍യാന്‍' ഭൂമിയെ ചുറ്റിയ താത്കാലികപഥം പടിപടിയായി വികസിപ്പിച്ചത് ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ്. ഭൂമിയുടെ സ്വാധീനം വിട്ടുപോകാനായി ഡിസംബര്‍ ഒന്നിനാണ് ഒടുവില്‍ പ്രവര്‍ത്തിപ്പിച്ചത്.
പത്തുമാസമായി യന്ത്രം വിശ്രമത്തിലാണ്. മറ്റൊരു ബഹിരാകാശദൗത്യത്തിലും ഇത്ര നീണ്ട ഇടവേളയുണ്ടായിട്ടില്ല. നീണ്ടവിശ്രമത്തിനുശേഷം 'ലാം' പ്രവര്‍ത്തിക്കുമോയെന്ന് അറിയാനാണ് ഇന്ത്യന്‍ ബഹിരാകാശഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) യിലെ ശാസ്ത്രജ്ഞര്‍ യന്ത്രത്തെ ഉണര്‍ത്തി നോക്കിയത്.



ചൊവ്വപര്യവേഷണം ഇതുവരെ:
ജയപരാജയങ്ങളുടെ ചരിത്രമാണ് ചൊവ്വാപര്യവേക്ഷണത്തിനുള്ളത്. 1964 ല്‍ അമേരിക്ക അയച്ച മാറിനര്‍- 4 ഫ്ലൈബൈ സ്‌പെയ്‌സ് ക്രാഫ്റ്റില്‍ തുടങ്ങിയ ചൊവ്വാദൗത്യങ്ങള്‍ 2014 ലെത്തുമ്പോഴേക്കും മംഗള്‍യാനിന്റെയും മാവെന്റെയും ( Mars Atmosphere and Volatile Evolution ) സാന്നിധ്യംകൊണ്ട് കൂടുതല്‍ സജീവമാവുകയാണ്.
ആദ്യ ചൊവ്വാദൗത്യമായ മാറിനര്‍- 4 ഫ്ലൈബൈ സ്‌പെയ്‌സ് ക്രാഫ്റ്റ്
അമേരിക്കയുടെ മാവെന്‍ ( Maven ) ദൗത്യം 2013 നവംബര്‍ 18 നാണ് ചൊവ്വയിലേക്ക് പുറപ്പെട്ടത്. മംഗള്‍യാനിനേക്കാള്‍ 13 ദിവസം വൈകിയാണ് വിക്ഷേപിക്കപ്പെട്ടതെങ്കിലും, മംഗള്‍യാന്‍ അവിടെയെത്തുന്നതിന് രണ്ട് നാള്‍ മുമ്പ് തന്നെ സപ്തംബര്‍ 22 ന് മാവെന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി.

സര്‍ഗാത്മക ക്യാമ്പ് 2014



സാക്ഷരം പഠിതാക്കള്‍ക്കുള്ള സര്‍ഗാത്മക ക്യാമ്പ് 2014 കൊട്ടോടി സ്കൂളില്‍ വച്ച് നടന്നു.20.09.2014 ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത മജീഷ്യനും കലാകാരനുമായ ബാലചന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്ത് ക്ലാസ്സുകള്‍ നയിച്ചു.ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ ശ്രീ.ബി.അബ്ദുള്ള അധ്യക്ഷം വഹിച്ചു.സ്റ്റാഫ് സെക്രട്ടറി വി.കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും സാക്ഷരം കോര്‍ഡിനേറ്റര്‍ പി.പി.ബാബുരാജ് നന്ദിയും പറഞ്ഞു. ക്യാമ്പ് വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകളുടെ ഒരു ഉണര്‍ത്ത് പാട്ടായി മാറി.











Sunday, September 21, 2014

" ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം "


ചെറിയ ഒരു ഓര്‍മപിശകില്‍നിന്നുമുള്ള തുടക്കം. പിന്നെ മറവിയുടെ ലോകത്തേക്ക്‌. സംസ്‌ഥാനത്ത്‌ ഓര്‍മകളെ തട്ടിയെടുക്കുന്ന അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നു. അല്‍ഷിമേഴ്‌സ് ആന്റ്‌ റിലേറ്റഡ്‌ ഡിസ്‌ ഓര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ്‌ ഇന്ത്യ എന്ന സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച്‌ സംസ്‌ഥാനത്ത്‌ രണ്ടുലക്ഷം രോഗബാധിതരാണുള്ളത്‌. അടുത്ത പതിനഞ്ച്‌ വര്‍ഷത്തിനുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനയുണ്ടാകുമെന്നും സര്‍വേ റിപ്പോര്‍ട്ടുണ്ട്‌.

Thursday, September 18, 2014

ലോക മുള ദിനം കൊട്ടോടി സ്കൂളില്‍


      കൊട്ടോടി സ്കൂളില്‍ ലോക മുള ദിനം മുള നട്ട് ആചരിച്ചു.ശാസ്ത്ര ക്ലബ്ബിലേയും പരിസ്ഥിതി ക്ലബ്ബിലേയും അംഗങ്ങളാണ് അധ്യാപകരുടെ മേല്‍നോട്ടത്തില്‍ മുള നട്ടുപിടിപ്പിച്ചത്.മുളയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പോസ്റ്റര്‍ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു.വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം നടത്തി.ശാസ്ത്രാധ്യാപകരായ കുഞ്ഞുമോന്‍ മാസ്റ്റര്‍,കൃഷ്ണന്‍ മാസ്റ്റര്‍,ബിനോയി മാസ്റ്റര്‍,ആന്‍സി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.



സെപ്തംബര്‍ 18 ലോക മുള ദിനം

             
            "Bamboo is better because it is a eco‐friendly, highly renewable resource. Sustainably managed bamboo plantations can stimulate social and economic development, and serve important ecological and biological functions to improve Planet Earth."
             മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേൾഡ് ബാംബൂ ഓർഗനൈസേഷൻ ആരംഭിച്ച ദിനാചരണമാണ് ലോക മുള ദിനം. എല്ലാ വർഷവും സെപ്റ്റംബർ 18-നാണ് ലോക മുള ദിനം ആചരിക്കുന്നത്. നാഗാലാന്റാണ് ആദ്യ ലോക മുള ദിനത്തിനു ആതിഥ്യമരുളിയത്. 2009- ല്‍ ബാങ്കോക്കില്‍ വച്ചു ചേർന്ന ലോക മുള സമ്മേളനത്തിലാന് ഈ ദിനാചരണത്തിനു തുടക്കമിട്ടത്.
മുള 
              
         

Tuesday, September 16, 2014

17 SEPTEMBER IN SCIENCE

TODAY (17 SEPTEMBER) IN SCIENCE

  • Leeuwenhoek's observation of bacteria
       
           In 1683, the Dutch scientist Antonie van Leeuwenhoek wrote to the Royal Society reporting his discovery of microscopic living animalcules (live bacteria). He had made observations on the plaque between his own teeth, “a little white matter, which is as thick as if 'twere batter.” Looking at these samples with his microscope, Leeuwenhoek reported how in his own mouth: “I then most always saw, with great wonder, that in the said matter there were many very little living animalcules, very prettily a-moving. The biggest sort. . . had a very strong and swift motion, and shot through the water (or spittle) like a pike does through the water. The second sort. . .oft-times spun round like a top. . . and these were far more in number.” 
  • Siamese twin separation
       In 1953, at the Ochsner Foundation Hospital in New Orleans, Louisiana, Carolyn Anne and Catherine Anne Mouton were the first siamese twins to be successfully separated by surgery. They were connected at the waist when born in July 1953. Siamese twins develop from a single fertilized ovum that has divided imperfectly.

  • Henry-Louis Le Chatelier died        

         Died 17 Sep 1936 at age 85 (born 8 Oct 1850).French chemist who is best known for the principle of Le Chatelier, which makes it possible to predict the effect a change of conditions (temperature, pressure, and concentration of reaction components) will have on a chemical reaction. This principle proved invaluable in the chemical industry for developing the most efficient chemical processes. Fritz Haber successfully utilized it in his process for the production of ammonia. Le Chatelier's interests began in metallurgy, cements, ceramics, and glass, and his studies of flames led him to study heat and its measurement. Of several contributions to thermometry, his most important was the first successful design of a platinum and rhodium thermocouple for measuring high temperatures (1887). 
  • Charles Darwins lands on Chatham Galapagos-archipelago
Charles Darwin
Born: 12th February, 1809
Nationality: English
         Developed a Theory of Evolution through Natural Section and published 'On the Origins of Species' in 1859 to support this. Extremely controversial at the time Darwin's theories now underpin much of modern thought on the natural world.

ഒരു സങ്കീര്‍ത്തനം പോലെ

   വിശ്വസാഹിത്യകാരനായ ഫയോദര്‍ ദസ്‌തയേവ്‌സ്‌കിയുടെ ജീവിതം പ്രമേയമാക്കിക്കൊണ്ട് പെരുമ്പടവം ശ്രീധരന്‍ എഴുതിയ നോവലാണ് ഒരു സങ്കീര്‍ത്തനം പോലെ. 1994 ല്‍ പ്രീഡിഗ്രിക്ക് പഠിക്കാനുണ്ടായിരുന്ന നോവലാണ് 'കുറ്റവും ശിക്ഷയും' (Crime & Punishment). അന്നേ മനസ്സില്‍ കുടിയേറിയതാണ് അതിലെ കഥാപാത്രങ്ങളായ റാസ്‌ക്കള്‍ നിക്കോവും സോണിയയും പിന്നെ അവരെ സൃഷ്‌ടിച്ച ഫയോദര്‍ ദസ്‌തയേവ്‌സ്‌കിയും. ദസ്‌തയേവ്‌സ്‌കി എന്ന വ്യക്തിയുടെയും കലാകാരന്റെയും ജീവിതസംഘര്‍ഷങ്ങള്‍ തുറന്നുകാണിക്കുന്ന ഒന്നാണ് ഈ പുസ്തകം. തന്റെ മാസ്റ്റര്‍ പീസുകളില്‍ ഒന്നായ 'ചൂതാട്ടക്കാരന്‍' വേഗം എഴുതി മുഴുമിപ്പിക്കുന്നതിനായി ഒരു എഴുത്തുകാരിയെ - അന്നയെ- നിയമിക്കുന്നു. അന്നയും ദസ്‌തയേവ്‌സ്‌കിയും കണ്ടുമുട്ടിയതു മുതലുള്ള 27 ദിവസത്തെ ജീവിതമാണ് നോവലിലെ ഇതിവൃത്തം. വായിക്കുന്തോറും വീണ്ടും വീണ്ടും വായിക്കണമെന്നു തോന്നുന്ന വളരെ കുറച്ചു നോവലുകളില്‍ ഒന്ന്. ഒറ്റ ഇരുപ്പില്‍ തന്നെ വായിച്ച് തീര്‍ക്കാവുന്ന ഈ നോവലിന്റെ പ്രസാധകന്‍ ആശ്രാമം ഭാസിയാണ്.
Binoy Philip, HSA, GHSS Kottodi

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...